റായ്‌പൂർ: ഛത്തീസ്‌ഗഢില്‍ നാരായൺപൂർ ജില്ലയിൽ നക്‌സലുകൾ നടത്തിയ ഐ.ഇ.ഡി സ്‌ഫോടനത്തിൽ സി.എ.എഫ് ജവാന് പരിക്കേറ്റു. സി.എ.എഫിന്‍റെ പതിനാറാം ബറ്റാലിയനിലെ കോൺസ്റ്റബിൾ രാഹുൽ ചേലക്കിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. റായ്പൂരിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ഓർച്ച പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് സംഭവം. ധനോറയ്ക്കും ഓർച്ചയ്ക്കും ഇടയിലുള്ള വനത്തിലൂടെ സി.എ.എഫ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ നക്‌സലുകൾ സ്‌ഫോടനം നടത്തുകയായിരുന്നു. സുരക്ഷാ സേന തിരിച്ചടിച്ചപ്പോൾ നക്‌സലുകൾ ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം പരിക്കേറ്റ ജവാന്‍റെ നില തൃപ്തികരമാണെന്ന് നാരായൺപൂർ പൊലീസ് ഓഫീസർ മോഹിത് ഗാർഗ് പറഞ്ഞു.
ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ സിഎഎഫ് ജവാന് പരിക്ക്
സിഎഎഫിന്‍റെ പതിനാറാം ബറ്റാലിയനിലെ കോൺസ്റ്റബിൾ രാഹുൽ ചേലക്കിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി