ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് അസമില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. പൊലീസും പ്രക്ഷോഭരുമായുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ വെടിവെപ്പിലാണ് ഇവർ കൊല്ലപ്പെട്ടത്. കനത്ത പ്രതിഷേധത്തെ തുടർന്ന് ഗുവാഹത്തിയില്‍ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ദിബ്രുഗഡ്,ടിന്‍സുക്കിയ ജില്ലകളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.പ്രതിഷേധക്കാർ ദിബ്രുഗഡില്‍ അസം സ്റ്റേറ്റ് ട്രാന്‍സ്പോർട്ട് കോർപ്പറേഷന്‍റെ ബസ് സ്റ്റാന്‍ഡില്‍ തീയിട്ടു. സൈന്യം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.പ്രതിഷേധങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അസമിലെ 10 ജില്ലകളില്‍ ഇന്‍റർനെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്.മേഘാലയയിലും ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഗുവാഹട്ടി, ദിബ്രുഗഡ് വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കി.
പൗരത്വ ഭേദഗതി ബില്ലില്‍ ആശങ്കവേണ്ടെന്നും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാള്‍ അറിയിച്ചു.ചിലർ തെറ്റിദ്ധാരണ പരത്തുകയാണ്. അസമിലെ ജനങ്ങള്‍ക്ക് പൂർണ സുരക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
We are resolutely committed to protect the identity, rights, heritage and culture of the Assamese people.
— Sarbananda Sonowal (@sarbanandsonwal) December 12, 2019 " class="align-text-top noRightClick twitterSection" data="
My appeal to all, let us together continue on the path of progress and keep alive our ancient values of peace, harmony and brotherhood. pic.twitter.com/sSJc1XeQQ1
">We are resolutely committed to protect the identity, rights, heritage and culture of the Assamese people.
— Sarbananda Sonowal (@sarbanandsonwal) December 12, 2019
My appeal to all, let us together continue on the path of progress and keep alive our ancient values of peace, harmony and brotherhood. pic.twitter.com/sSJc1XeQQ1We are resolutely committed to protect the identity, rights, heritage and culture of the Assamese people.
— Sarbananda Sonowal (@sarbanandsonwal) December 12, 2019
My appeal to all, let us together continue on the path of progress and keep alive our ancient values of peace, harmony and brotherhood. pic.twitter.com/sSJc1XeQQ1
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ സംയമനം പാലിക്കണമെന്നും സംസ്ഥാനത്തെ സമാധാനം നിലനിർത്തണമെന്നും അസം ഗവർണർ ജഗ്ദിഷ് മുഖി ആവശ്യപ്പെട്ടു
-
Assam Governor Jagdish Mukhi: I would like to request the students, brothers and sisters, protesting against #CitizenshipAmendmentBill in Assam, to not lose control while registering their protest, and maintain peace in the state. pic.twitter.com/cPLnneVNuL
— ANI (@ANI) December 12, 2019 " class="align-text-top noRightClick twitterSection" data="
">Assam Governor Jagdish Mukhi: I would like to request the students, brothers and sisters, protesting against #CitizenshipAmendmentBill in Assam, to not lose control while registering their protest, and maintain peace in the state. pic.twitter.com/cPLnneVNuL
— ANI (@ANI) December 12, 2019Assam Governor Jagdish Mukhi: I would like to request the students, brothers and sisters, protesting against #CitizenshipAmendmentBill in Assam, to not lose control while registering their protest, and maintain peace in the state. pic.twitter.com/cPLnneVNuL
— ANI (@ANI) December 12, 2019
സർബാനന്ദ സോനോവാള്‍ ,കൈത്തറി മന്ത്രി രഞ്ജിത്ത് ദത്ത എന്നിവരുടെ വീടുകളും പ്രതിഷേധക്കാർ ആക്രമിച്ചു. വീടിന് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നു . ജോർഘട്ട്, ഗോലാഘട്ട്,എന്നിവിടങ്ങളില്‍ കർഫ്യൂ ഏർപ്പെടുത്തി.