ഗാന്ധിനഗർ: രണ്ട് മാസത്തിന് ശേഷം ഗുജറാത്തിൽ പൊതുഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. സംസ്ഥാനത്തിനകത്ത് ട്രാൻസ്പോർട്ട് ബസുകളും സിറ്റി ബസുകളും പ്രവർത്തനമാരംഭിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ പകുതി ബസുകൾ മാത്രമായിരിക്കും നിരത്തിൽ ഇറങ്ങുക. ഇവയിൽ യാത്രക്കാർക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
34 സീറ്റുകളുള്ള ബസിൽ 17 യാത്രക്കാരെയും 40 സീറ്റുകളുള്ള ബസിൽ 20 യാത്രക്കാരെയുമാണ് അനുവദിക്കുക. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നിയന്ത്രണം. കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തിൽ ജൂൺ എട്ട് മുതൽ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍, ഹോട്ടലുകൾ, റെസ്റ്റോറന്‍റുകള്‍, മാളുകൾ എന്നിവ തുറന്ന് പ്രവർത്തിക്കുമെന്നാണ് സൂചന.