ETV Bharat / bharat

'ഗാന്ധിജി വെടിയേറ്റ് കിടക്കുന്ന ചിത്രം'; രാഷ്ട്രീയം പറഞ്ഞ് തോമസ് ഐസക്കിന്‍റെ ബജറ്റ് - 'ഗാന്ധിജി വെടിയേറ്റ് കിടക്കുന്ന ചിത്രം'; രാഷ്ട്രീയം പറഞ്ഞ് തോമസ് ഐസക്കിന്‍റെ ബജറ്റ്

ഗാന്ധിജിയുടെ കൊലപാതകിയെ മാന്യനായി ചിത്രീകരിക്കുന്നതിനെതിരായ പോരാട്ടമാണ് ചിത്രം ഉപയോഗിച്ചതിലൂടെ നല്‍കുന്ന സന്ദേശമെന്ന് തോമസ് ഐസക്ക് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അരങ്ങേറുന്ന പ്രതിഷേധങ്ങൾ കവിതകളിലൂടെ ഉദ്ധരിച്ച തോമസ് ഐസക്ക് രാജ്യം അസാധാരണ വെല്ലുവിളിയാണ് നേരിടുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു.

budget-front-cover-kerala-budget-2020
'ഗാന്ധിജി വെടിയേറ്റ് കിടക്കുന്ന ചിത്രം'; രാഷ്ട്രീയം പറഞ്ഞ് തോമസ് ഐസക്കിന്‍റെ ബജറ്റ്
author img

By

Published : Feb 7, 2020, 1:38 PM IST

Updated : Feb 7, 2020, 1:48 PM IST

തിരുവനന്തപുരം; പകയാണ് പതാക, ധീരതയാണ് നയതന്ത്രം... ഒ.പി സുരേഷിന്‍റെ വാക്കുകൾ കേരള ബജറ്റില്‍ എടുത്തു പറഞ്ഞാണ് ഡോ തോമസ് ഐസക്ക് ബജറ്റ് പ്രസംഗം നടത്തിയത്.
പ്രഖ്യാപനങ്ങളും പദ്ധതികളും മാത്രമല്ല, രാഷ്ട്രീയം പറഞ്ഞും അത് വ്യക്തമാക്കിയുമാണ് ഡോ തോമസ് ഐസക്ക് ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് പ്രസംഗത്തിന്‍റെ കവർ പേജില്‍ ഗാന്ധിജി വെടിയേറ്റ് കിടക്കുന്ന ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ' ഗാന്ധിജിയുടെ കൊലപാതകിയെ മാന്യനായി ചിത്രീകരിക്കുന്നതിനെതിരായ പോരാട്ടമാണ് ചിത്രം ഉപയോഗിച്ചതിലൂടെ നല്‍കുന്ന സന്ദേശമെന്ന് തോമസ് ഐസക്ക് പറഞ്ഞു'. ഗാന്ധി വധത്തെ ന്യായീകരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് സാമ്പത്തികം അടക്കമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. അത്തരം രാഷ്ട്രീയത്തെ സർവ തലങ്ങളിലും ചോദ്യം ചെയ്യുമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് വിശദീകരിച്ചു.

'ഗാന്ധിജി വെടിയേറ്റ് കിടക്കുന്ന ചിത്രം'; രാഷ്ട്രീയം പറഞ്ഞ് തോമസ് ഐസക്കിന്‍റെ ബജറ്റ്
budget front cover

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അരങ്ങേറുന്ന പ്രതിഷേധങ്ങൾ കവിതകളിലൂടെ ഉദ്ധരിച്ച തോമസ് ഐസക്ക് രാജ്യം അസാധാരണ വെല്ലുവിളിയാണ് നേരിടുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സിഎഎ, എൻപിആർ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കിയും പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് തോമസ് ഐസക്ക് ബജറ്റ് പ്രസംഗം തുടങ്ങിയത്.' ജനാധിപത്യവും സ്വേച്ഛാധിപത്യവും മുഖാമുഖം നില്‍ക്കുകയാണ്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഭാഷ സംസാരിക്കുന്ന കേന്ദ്ര ഭരണാധികാരികൾ. അക്രമവും ഹിംസയുമാണ് കർമ്മവുമെന്ന് വിശ്വസിക്കുന്ന അണികൾ. വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഭരണകൂടം'. സാമാന്യമായി പറഞ്ഞാല്‍ ഇതാണ് ഇന്ത്യ. ... എഴുത്തുകാരൻ ആനന്ദിന്‍റെ ' ഒരു രാജ്യത്തിന്‍റെ പഥങ്ങൾ എന്ന ലേഖനമാണ് ബജറ്റ് പ്രസംഗത്തിന്‍റെ തുടക്കത്തില്‍ തോമസ് ഐസക്ക് ഇതിനായി ഉദ്ധരിച്ചത്.

" മനസാലെ നമ്മൾ നിനയ്ക്കാത്തതെല്ലാം കൊടുങ്കാറ്റുപോലെ വരുന്ന കാല "ത്താണ് നമ്മളിന്ന് ജീവിക്കുന്നതെന്ന് അൻവർ അലിയുടെ ലേഖനവും തോമസ് ഐസക്ക് ബജറ്റില്‍ സൂചിപ്പിച്ചു. "ഭയം ഒരു രാജ്യമാണ്. അവിടെ നിശബ്ദത ഒരു ആഭരണമാണ്. ദ്രുപദ് ഗൗതം എന്ന പതിനഞ്ചുകാരന്‍റെ വരികൾ തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞത് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്ത് വളർത്തുന്ന ഭീതി എത്രത്തോളമാണെന്ന് വ്യക്തമാക്കിയാണെന്നും സൂചിപ്പിക്കുന്നു.

ഇന്ത്യയെ വിട്ടുകൊടുക്കില്ല എന്ന് ശപഥം ചെയ്ത് തെരുവിലിറങ്ങിയ യുവാക്കളിലാണ് രാജ്യത്തിന്‍റെ ഭാവി. സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ പോരാട്ടങ്ങൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. "ഞങ്ങളാണ് യൗവനം, നിങ്ങൾ വീണിടാതെ വയ്യ ഹാ ചവറ്റുകൂനയില്‍". റഫീക്ക് അഹമ്മദിന്‍റെ വരികളും തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ ഉൾക്കൊള്ളിച്ചു. ബെന്യാമിന്‍റെ മഞ്ഞവെയില്‍ മരണങ്ങൾ, വിനോദ് വൈശാഖി, പ്രഭാവർമ എന്നിവരുടെ വരികൾ എല്ലാം പൗരത്വ പ്രതിഷേധത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ ഉൾക്കൊള്ളിച്ചു.

Intro:Body:Conclusion:
Last Updated : Feb 7, 2020, 1:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.