ജമ്മു: വൻ ആയുധശേഖരവുമായി പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള അഞ്ച് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി അതിര്‍ത്തി സുരക്ഷാ സേന. സാംബാ സെക്‌ടറില്‍ പാകിസ്ഥാൻ സൈന്യത്തിന്‍റെ പിന്തുണയോടെയാണ് ഭീകരര്‍ അതിര്‍ത്തി കടക്കാൻ ശ്രമിച്ചത്. തിങ്കളാഴ്‌ചയോ, ചൊവ്വാഴ്‌ചയോ ഭീകരര്‍ അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുമെന്ന് രഹസ്യാനേഷ്വണ ഏജൻസിയുടെ സന്ദേശം സൈന്യത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് മേഖലയില്‍ സൈന്യം പരിശോധന ശക്തമാക്കിയിരുന്നു. തിങ്കളാഴ്‌ച രാത്രി 12.30 ഓടെയാണ് മേഖലയില്‍ ഭീകരുടെ സാന്നിധ്യം സൈന്യം തിരിച്ചറിഞ്ഞത്. ഇന്ത്യൻ സൈന്യം വെടിയുതിര്‍ത്തതോടെ ഭീകരര്‍ പിന്തിരിഞ്ഞോടുകയായിരുന്നു. പാക് മേഖലയിലേക്കാണ് ഭീകരര്‍ തിരിച്ചുപോയത്.
അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടഞ്ഞ് ഇന്ത്യൻ സൈന്യം - പാകിസ്ഥാൻ
തിങ്കളാഴ്‌ച രാത്രി 12.30 ഓടെയാണ് മേഖലയില്‍ ഭീകരുടെ സാന്നിധ്യം സൈന്യം തിരിച്ചറിഞ്ഞത്.