ഗുരുഗ്രാം: കർഷകരുടെ പ്രതിഷേധങ്ങളെ തുടർന്ന് ഹരിയാനയിൽ പ്രത്യേക നിയമസഭ യോഗം ചേരണമെന്ന് ഗവർണറോട് അഭ്യർഥിച്ച് ബി.എസ് ഹൂഡ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമാണ് ബി.എസ് ഹൂഡ. നിയമസഭയിൽ ബിജെപി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും ജനങ്ങൾക്ക് സർക്കാറിന് മേലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നും ഹൂഡ പറഞ്ഞു.
കൂടുതൽ വായിക്കാൻ:ഡിസംബർ എട്ടിന് കര്‍ഷകരുടെ ഭാരത് ബന്ദ്
ഖാലിസ്ഥാനിസ്, കോൺഗ്രസീസ് തുടങ്ങിയ പേരുകൾ വിളിച്ച് അവരെ അധിക്ഷേപിച്ചു. കർഷകർ എന്നും കർഷകരാണ്. മതത്തിന് ഉപരിയായി വ്യക്തമായ കാഴ്‌ചപ്പാടുകളുമായാണ് കർഷകർ സമരത്തിനെത്തിയതെന്നും ഈ മഞ്ഞിലും അവർ നിയമത്തിനെതിരെ പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയിലെ അതിർത്തികളിൽ പ്രതിഷേധിക്കുന്നത്.