ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും തിരിച്ചുകൊണ്ടുവരണമെന്നും പാവപ്പെട്ട തൊഴിലാളികളുടെ യാത്രക്ക് ചെലവാകുന്ന പണം സർക്കാർ ഈടാക്കരുതെന്നും ശശി തരൂർ എംപി പറഞ്ഞു. കൊവിഡ് മൂലം കുടുങ്ങിപ്പോയ പ്രവാസികളെ ഘട്ടം ഘട്ടമായി ഈ മാസം ഏഴ് മുതൽ തിരിച്ചെത്തിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് പാവപ്പെട്ട തൊഴിലാളികളുടെ യാത്രാചെലവ് സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി ശശി തരൂർ രംഗത്തെത്തിയത്. ജൂൺ മുതൽ കാലവർഷം ആരംഭിക്കുന്നതിനാൽ സ്ഥിതിഗതികൾ കൂടുതൽ മോശമാകാതെ, എത്രയും പെട്ടെന്ന് പ്രവാസികളെ തിരികെ കൊണ്ടുവരേണ്ടതായുണ്ട്. വരുന്ന 20 ദിവസത്തിനുള്ളിൽ ഇവരെ മടക്കി കൊണ്ടുവന്നില്ലെങ്കിൽ ആരോഗ്യരംഗത്തും സാമ്പത്തിക മേഖലയിലും വലിയ തകർച്ച നേരിടേണ്ടി വരും. അതിനാൽ തന്നെ എയർ ഇന്ത്യയോ മറ്റ് പ്രാദേശിക വിമാനങ്ങളോ നാവിക കപ്പലുകളോ നൽകാൻ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
-
Had an excellent interaction with NRIs in the Gulf yesterday. One major wish is that Kerala must bring back all registered Pravasis asap so that before the rains start early June & viruses spread, Kerala can be back to normal. Otherwise we will face a health & economic disaster.
— Shashi Tharoor (@ShashiTharoor) May 5, 2020 " class="align-text-top noRightClick twitterSection" data="
">Had an excellent interaction with NRIs in the Gulf yesterday. One major wish is that Kerala must bring back all registered Pravasis asap so that before the rains start early June & viruses spread, Kerala can be back to normal. Otherwise we will face a health & economic disaster.
— Shashi Tharoor (@ShashiTharoor) May 5, 2020Had an excellent interaction with NRIs in the Gulf yesterday. One major wish is that Kerala must bring back all registered Pravasis asap so that before the rains start early June & viruses spread, Kerala can be back to normal. Otherwise we will face a health & economic disaster.
— Shashi Tharoor (@ShashiTharoor) May 5, 2020
-
For the indigent, if the StateGovt can pay 50% of the fare, there are NRK volunteer organizations like OICC/INCAS &KMCC who can cover the remaining 50%. If Centre refuses to waive charges, State Government should use this method of covering 50% of the ticket fare+ seek donations.
— Shashi Tharoor (@ShashiTharoor) May 5, 2020 " class="align-text-top noRightClick twitterSection" data="
">For the indigent, if the StateGovt can pay 50% of the fare, there are NRK volunteer organizations like OICC/INCAS &KMCC who can cover the remaining 50%. If Centre refuses to waive charges, State Government should use this method of covering 50% of the ticket fare+ seek donations.
— Shashi Tharoor (@ShashiTharoor) May 5, 2020For the indigent, if the StateGovt can pay 50% of the fare, there are NRK volunteer organizations like OICC/INCAS &KMCC who can cover the remaining 50%. If Centre refuses to waive charges, State Government should use this method of covering 50% of the ticket fare+ seek donations.
— Shashi Tharoor (@ShashiTharoor) May 5, 2020
-
One special problem: pregnant women w/tickets to travel home in March for delivery May/June are disallowed on commercial flights w/late-stage pregnancy. NRIs have appealed to CentralGovt to arrange a special "medical flight"for pregnant women who cannot afford to deliver abroad.
— Shashi Tharoor (@ShashiTharoor) May 5, 2020 " class="align-text-top noRightClick twitterSection" data="
">One special problem: pregnant women w/tickets to travel home in March for delivery May/June are disallowed on commercial flights w/late-stage pregnancy. NRIs have appealed to CentralGovt to arrange a special "medical flight"for pregnant women who cannot afford to deliver abroad.
— Shashi Tharoor (@ShashiTharoor) May 5, 2020One special problem: pregnant women w/tickets to travel home in March for delivery May/June are disallowed on commercial flights w/late-stage pregnancy. NRIs have appealed to CentralGovt to arrange a special "medical flight"for pregnant women who cannot afford to deliver abroad.
— Shashi Tharoor (@ShashiTharoor) May 5, 2020
കഴിഞ്ഞ ദിവസം പ്രവാസികളുമായി സംവദിച്ചതിന് ശേഷമാണ് ബ്ലൂ കോളർ തൊഴിലാളികളുടെ സാഹചര്യം എംപി വിശദമാക്കിയത്. ലോക്ക് ഡൗൺ മൂലം ശമ്പളം പോലും കിട്ടാതെ, ആഹാരത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഒട്ടുമിക്ക പ്രവാസികൾക്കും ഉള്ളത്. ഇവർക്ക് നാട്ടിലെത്താൻ പണം ആവശ്യമാണ് എന്നുള്ളത് സാഹചര്യത്തെ കൂടുതൽ ദുഷ്‌കരമാക്കുന്നുണ്ട്. പാവപ്പെട്ട തൊഴിലാളികളുടെ യാത്രചെലവിന്‍റെ 50 ശതമാനം കേന്ദ്രം വഹിച്ചാൽ, ബാക്കി പകുതി ഒഐസിസി/ഐഎൻസിഎഎസ്, കെഎംസിസി പോലുള്ള പ്രവാസി കൂട്ടായ്‌മകൾ ഏറ്റെടുക്കും. ഇത്തരമൊരു ആവശ്യം കേന്ദ്ര സർക്കാർ നിരസിക്കുകയാണെങ്കിൽ യാത്രക്കാവശ്യമായ പണത്തിന്‍റെ പകുതി സംസ്ഥാന ഗവൺമെന്‍റ് സംഭാവനകളിലൂടെയോ മറ്റോ സമാഹരിക്കണമെന്നും ശശി തരൂർ നിർദേശിക്കുന്നു.
രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. നാട്ടില്‍ എത്തിയ ശേഷം ഇവരെ വിദഗ്ധ പരിശോധനകള്‍ക്കും തുടര്‍ പരിശോധനകള്‍ക്കും വിധേയരാക്കും.