ETV Bharat / bharat

ഭാരത് പെട്രോളിയം എൽപിജി ബുക്കിങ് ഇനിമുതൽ വാട്‌സ്‌ആപ്പ് വഴിയും - LPG booking through watsapp

പാചക വാതകം ബുക്കിങ് ഇനിമുതൽ വാട്‌സ്ആപ്പിലൂടെ നടത്താനുള്ള സൗകര്യമാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷൻ ലിമിറ്റഡ് ഒരുക്കുന്നത്

business news  ഭാരത് പെട്രോളിയം  എൽപിജി ബുക്കിങ്ങ്  വാട്‌സ്‌ആപ്പ്  മുംബൈ  പൊതുമേഖല എണ്ണക്കമ്പനി  പാചക വാതകം ബുക്കിംഗ്  ബിപിസിഎൽ  ഭാരത് പെട്രോളിയം കോര്‍പ്പറേഷൻ ലിമിറ്റഡ്  ബിപിസിഎൽ സ്മാർട്ട് ലൈൻ നമ്പർ  പാചക വാതകം ബുക്കിങ്ങ്  BPCL  WhatsApp services  cooking gas booking via WhatsApp  Bharat Petroleum Corp Ltd  LPG booking through watsapp  bharat gas
ഭാരത് പെട്രോളിയം എൽപിജി ബുക്കിങ്ങ് ഇനിമുതൽ വാട്‌സ്‌ആപ്പ് വഴിയും
author img

By

Published : May 26, 2020, 9:09 PM IST

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല എണ്ണക്കമ്പനി ഭാരത് പെട്രോളിയം കോര്‍പ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സേവനങ്ങൾ ഇനി മുതൽ വാട്‌സ്ആപ്പിലൂടെയും ലഭ്യമാകും. പാചക വാതക ബുക്കിങ് ഇനിമുതൽ വാട്‌സ്ആപ്പിലൂടെ നടത്താമെന്നാണ് ബിപിസിഎൽ അറിയിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച്, ഇന്ത്യൻ ഓയിലിനെ കൂടാതെ എൽപിജി ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ബിപിസിഎൽ ആണ്. ഇന്ത്യയിൽ 71 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് 2019ൽ ഭാരത് പെട്രോളിയം കോര്‍പ്പറേഷന് ഉണ്ടായിരുന്നത്.

ഇന്ന് മുതൽ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് അവർ രജിസ്റ്റർ ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്നും ബിപിസിഎൽ സ്മാർട്ട് ലൈൻ നമ്പറിലേക്ക് - 1800224344 വാട്‌സ്ആപ്പ് സന്ദേശം അയച്ച് എൽപിജി വാങ്ങാൻ സാധിക്കും. ഇക്കാലത്ത് മുതിർന്നവരും യുവതലമുറയും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാട്‌സ്‌ആപ്പിലൂടെ സേവനമൊരുക്കി ഉപഭോക്താക്കളുമായി സൗഹാർദ്ദപരമായ സംരംഭം കുറിക്കുകയാണ് ബിപിസിഎൽ. ഇത് വളരെ ലളിതമായ സേവനമാണെന്നും മാർക്കറ്റിങ് ഡയറക്ടർ അരുൺ സിംഗ് പറഞ്ഞു.

വാട്‌സ്‌ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ലിങ്കിലൂടെ പണം അടക്കാനുള്ള സൗകര്യവും ഉണ്ട്. ഇതുകൂടാതെ, എൽപിജി ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് ലഭ്യമായോ എന്നറിയുന്നതിനും ഉപഭോക്താക്കളിൽ നിന്ന് ഫീഡ്‌ബാക്ക് ലഭിക്കുന്നതിനുമുള്ള സൗകര്യങ്ങളും അവതരിപ്പിക്കാനും ആലോചിക്കുന്നതായി എൽപിജിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ടി. പീതാംബരൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.