ചെന്നൈ : സുന്ദരപുരത്ത് 11 വയസുകാരിയെ അശ്ലീല വീഡിയോ കാണാൻ നിർബന്ധിക്കുയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത മൂന്ന് ആൺ കുട്ടികൾ അറസ്റ്റിൽ.
അയൽ വീട്ടിൽ വെച്ചാണ് അയൽവാസിയായ പത്താം ക്ലാസിൽ പഠിക്കുന്ന ആൺ കുട്ടിയും സുഹൃത്തുകളും ചേർന്ന് 11 കാരിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചത്. അമ്മയെ നഷ്ടപ്പെട്ട ഇര അച്ഛനോടും അമ്മായിയോടും ഒപ്പമാണ് താമസിച്ചിരുന്നത്. ഇവർ രണ്ടുപേരും തൊഴിലാളികളായതിനാൽ പലപ്പോഴും വീട്ടിൽ തനിച്ചാകുന്ന പെൺകുട്ടി അയൽക്കാരന്‍റെ വീട്ടിൽ പോകുമായിരുന്നു.
സംഭവത്തിന് ശേഷം പെൺകുട്ടിയുടെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ ഡോക്ടർമാർ പൊലീസിനെ അറിയിക്കുകയും രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്നാമത്തെ ആൺകുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.