ETV Bharat / bharat

12 വയസുകാരനെ വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടു

author img

By

Published : May 27, 2020, 8:02 AM IST

ലോക്ക്‌ ഡൗണിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ബിഹാറില്‍ കുടുങ്ങി. വീട്ടില്‍ ഒറ്റയ്‌ക്കായ മകനെ വീട്ടുടമ ഇറക്കിവിട്ടു.

Delhi Dwarka masum baccha  12 വയസുകാരനെ വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടു  Boy evicted by landlord  ന്യൂഡല്‍ഹി  ഡല്‍ഹി
12 വയസുകാരനെ വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടു

ന്യൂഡല്‍ഹി: വാടകവീട്ടില്‍ നിന്ന് 12 വയസുകാരനെ ഇറക്കിവിട്ടു. ലോക്ക്‌ ഡൗണിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ബിഹാറില്‍ കുടുങ്ങിയതോടെ ഡല്‍ഹിയിലെ വീട്ടില്‍ ഒറ്റയ്‌ക്കായ വിശാലിനെ വാടക നല്‍കാത്തതിന്‍റെ പേരില്‍ വീട്ടുടമ ഇറക്കിവിടുകയായിരുന്നു.

വിശാല്‍ പൊതുയിടങ്ങളില്‍ കറങ്ങിനടക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസി കാര്യം തിരിക്കിയപ്പോഴാണ് സംഭവം പുറത്തായത്. ഉടന്‍ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്‌തു.11 ദിവസമായി വിശാല്‍ തെരുവില്‍ അലയുകയാണ്. വാടക നല്‍കണമെന്നാവശ്യപ്പെട്ട് വീട്ടുടമ വിശാലിന്‍റെ മാതാപിതാക്കളെ വിളിച്ചിരുന്നു. എന്നാല്‍ ലോക്ക്‌ ഡൗണിനെ തുടര്‍ന്ന് ബിഹാറില്‍ കുടുങ്ങി പോയതിനാല്‍ തിരികെ വന്നിട്ടു തരാമെന്ന് മറുപടി നല്‍കി.

ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സന്തോഷും ഭാര്യയും ബിഹാറിലേക്ക് പോകുന്നത്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക്‌ ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല. ഫോണിലൂടെ മകനെ ബന്ധപ്പെട്ടപ്പോള്‍ വിശപ്പ് കൊണ്ട് മകന്‍ കരയുകയായിരുന്നെന്നും സന്തോഷ്‌ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.