ന്യൂഡല്‍ഹി: ബോയ്‌സ് ലോക്കര്‍ റൂം കേസില്‍ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച പെണ്‍കുട്ടിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഡല്‍ഹി പൊലീസിന്‍റെ സൈബര്‍ സെല്‍ കേസെടുത്തു. തനിക്ക് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണികളും അശ്ലീല സന്ദേശങ്ങളും വരുന്നുണ്ടെന്നാരോപിച്ച് കഴിഞ്ഞാഴ്‌ചയാണ് പെണ്‍കുട്ടി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിത്. പരാതി സൈബര്‍ സെല്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും സംഭവത്തില്‍ കേസെടുത്തതായും ഡല്‍ഹി പൊലീസ് അറിയിച്ചു.
ബോയ്‌സ് ലോക്കര്‍ റൂം എന്ന വിവാദ ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പിലെ ചാറ്റുകള്‍ പെണ്‍കുട്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്‌തതോടെയാണ് ഇത് സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുന്നത്. സംഭവത്തില്‍ ഗ്രൂപ്പ് അഡ്‌മിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. 90 ശതമാനവും സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു ഗ്രൂപ്പിലുണ്ടായിരുന്നത്.