ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിജയ് വിഹാർ പ്രദേശത്തെ ഛാത് പൂജ പാർക്കിൽ 20 വയസുകാരന്‍റെ മൃതദേഹം കുത്തേറ്റ നിലയിൽ കണ്ടെത്തി. ഇ-റിക്ഷാ ഡ്രൈവറായ സൂരജ് എന്നയാളാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15 ഓടെ പാർക്കിലെ ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിനും വയറിനും നെഞ്ചിനും കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.
കൊലപാതകത്തിൽ കുറഞ്ഞത് രണ്ട് മൂന്ന് പേർക്കെങ്കിലും പങ്കുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ വിജയ് വിഹാർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റവാളികളെയും കൊലപാതകത്തിന്‍റെ ഉദ്ദേശവും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മിഷണർ പ്രമോദ് കെ മിശ്ര പറഞ്ഞു. മരിച്ചയാളുടെ കുടുംബം ഇതുവരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും മിശ്ര കൂട്ടിച്ചേർത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.