ഹൈദരാബാദ്: വ്യാഴാഴ്ച രാത്രി കാണാതായ 12 വയസുകാരിയുടെ മൃതദേഹം തെലങ്കാനയിലെ മൽക്കാജ്ഗിരി പ്രദേശത്തെ തുറന്ന അഴുക്കുചാലിൽ നിന്ന് കണ്ടെടുത്തു. സൈക്ലിംഗിനായി വീട്ടിൽ നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങൾ പൊലീസില്‍ പരാതി നൽകി. പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അഴുക്കുചാലില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വസതിക്ക് സമീപം തുറന്ന അഴുക്കുചാലിൽ അവള്‍ വീണുപോയതായി സംശയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഡ്രെയിനേജ് ലൈനിൽ തിരയൽ പ്രവർത്തനങ്ങൾ നടത്തിയതെന്ന് മൽക്കാജ്ഗിരി ഡിവിഷനിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രക്ഷിത മൂർത്തി പറഞ്ഞു. മകൾ തുറന്ന അഴുക്കുചാലില്‍ വീണു എന്ന് വിശ്വസിക്കുന്നില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി. അതേസമയം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായും പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും മൽക്കാജ്ഗിരി എംഎൽഎ മൈനമ്പള്ളി ഹൻമന്ത് റാവു പറഞ്ഞു.
ഹൈദരാബാദിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം അഴുക്കുചാലില്‍
വ്യാഴാഴ്ച രാത്രി കാണാതായ 12 വയസുകാരിയുടെ മൃതദേഹം തെലങ്കാനയിലെ മൽക്കാജ്ഗിരി പ്രദേശത്തെ തുറന്ന അഴുക്കുചാലിൽ നിന്ന് കണ്ടെടുത്തു. സൈക്ലിംഗിനായി വീട്ടിൽ നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു