ദിസ്‌പൂര്‍: അസമില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന് നേരെ കരിങ്കൊടി കാണിച്ചു. ബര്‍പേട്ട ജില്ലയിലെ സിഎഎ വിരുദ്ധ പ്രക്ഷോഭകരാണ് ഇന്നലെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പൊലീസ് സുരക്ഷ സന്നാഹത്തോടെ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുമ്പോൾ റോഡരികില്‍ നിന്ന് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. ഡിസംബർ 12 ന് പ്രാബല്യത്തില്‍ വന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ വൻ പ്രതിഷേധമാണ് രാജ്യ തലസ്ഥാനമുൾപ്പടെ വിവിധയിടങ്ങളില്‍ നടന്നുക്കൊണ്ടിരിക്കുന്നത്. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.
പൗരത്വ നിയമ ഭേദഗതി; അസം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധക്കാര്‍ - കരിങ്കൊടി കാണിച്ചു
ബര്‍പേട്ട ജില്ലയിലെ സിഎഎ വിരുദ്ധ പ്രക്ഷോഭകരാണ് ഇന്നലെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.

Conclusion: