ETV Bharat / bharat

പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകന്‍ തൂങ്ങിമരിച്ച നിലയിൽ - രാംനഗർ പ്രദേശത്തെ ബിജെപിയുടെ ബൂത്ത് പ്രസിഡന്‍റ് പൂർണചന്ദ്ര ദാസ്

രാംനഗർ പ്രദേശത്തെ ബിജെപിയുടെ ബൂത്ത് പ്രസിഡന്‍റ് പൂർണചന്ദ്ര ദാസിനെയാണ് (44) ബുധനാഴ്ച വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

BJP worker killed Kolkata West Bengal TMC TMC workers Trinamool Congress East Midnapore district കൊൽക്കത്ത ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി രാംനഗർ പ്രദേശത്തെ ബിജെപിയുടെ ബൂത്ത് പ്രസിഡന്‍റ് പൂർണചന്ദ്ര ദാസ് പൂർണചന്ദ്ര ദാസ്
പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Jul 30, 2020, 9:32 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാംനഗർ പ്രദേശത്തെ ബിജെപിയുടെ ബൂത്ത് പ്രസിഡന്‍റ് പൂർണചന്ദ്ര ദാസിനെയാണ് (44) ബുധനാഴ്ച വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തൃണമൂൽ കോൺഗ്രസിന് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ആരോപണം തികച്ചും അടിസ്ഥാനരഹിതമെന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ വാദം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രാദേശിക ടിഎംസി നേതാക്കൾ അദ്ദേഹത്തിനെ പാർട്ടിയിൽ ചേരാൻ സമ്മർദം ചെലുത്തിയിരുന്നുവെന്ന് ദാസിന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു. ടി.എം.സി ഗുണ്ടകൾ പൂർണചന്ദ്ര ദാസിനെ കൊന്ന് മൃതദേഹം മരത്തിൽ കെട്ടിതൂക്കിയതാണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ മാസം ആദ്യം ബിജെപിയുടെ മുതിർന്ന നേതാവും എം‌എൽ‌എയുമായ ദേബേന്ദ്ര നാഥ് റേയെ ബംഗാളിലെ നോർത്ത് ദിനാജ്പൂർ ജില്ലയിലെ വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ടി‌എം‌സിയുടെ കൊലപാതകമാണെന്ന് കുടുംബവും പാർട്ടിയും ആരോപിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും കണ്ടെത്താത്തതിനാൽ തൂങ്ങിമരണമാണെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.