കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. കാശിനാഥ് ഘോഷ് എന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ കനാലിൽ കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായ ലാൽചന്ദ് ബാഗിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കാശിനാഥ് ഘോഷ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.