കുച്ച് ബെഹാര്‍: തുഫാന്‍ ഗഞ്ച് പ്രദേശത്ത് ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കല ചന്ദ് കര്‍മകര്‍ (55)ആണ് മരിച്ചത്. കര്‍മകറിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തയിതാണെന്ന് കുടുംബം ആരോപിച്ചു. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് പൊലീസ് സൂപ്രണ്ട് കെ കണ്ണന്‍ പറഞ്ഞു.
ബിജെപി 198ാം ബുത്ത് പ്രസിഡന്‍റാണ് കൊല്ലപ്പെട്ട കര്‍മകര്‍. നക്കാട്ടിഗച്ച് പ്രദേശത്താണ് ഇയാള്‍ താമസിക്കുന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം നല്‍കി. പ്രതികളെ കണ്ടെത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.