കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഭരണകക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്താന്‍ ഒരു സ്ഥലത്ത് ഒത്തുകൂടിയതോടെയാണ് സംഘര്‍ഷമുണ്ടായത്. സുദര്‍ശന്‍ പ്രമാണിക് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്‌തിട്ടില്ല. സംഘര്‍ഷത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് സംഭവത്തെ അപലപിച്ച സംസ്ഥാന ബിജെപി നേതൃത്വം പൊലീസിനോട് ആവശ്യപ്പെട്ടു.
ത്രിണമൂല്‍ കോണ്‍ഗ്രസ് - ബിജെപി സംഘര്‍ഷം; ബംഗാളില്‍ ഒരാള്‍ കൊല്ലപ്പെട്ടു
സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്താന്‍ ഒരു സ്ഥലത്ത് ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ഒത്തുകൂടിയതോടെയാണ് സംഘര്‍ഷമുണ്ടായത്.