ETV Bharat / bharat

അരുന്ധതി റോയിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി എംപി

അരുന്ധതി റോയിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി എംപി ഷാനവാസ് ഹുസൈന്‍. ഒരു ഇന്ത്യന്‍ മുസ്ലിം എന്ന നിലയില്‍ താന്‍ സുരക്ഷിതനാണെന്ന് എംപി പറഞ്ഞു.

BJP slams Arundhati Roy  Arundhati Roy remarks on Indian Muslims  Shahnawaz Hussain hit back  BJP leader Shahnawaz Hussain  ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരല്ല  അരുന്ധതി റോയി  ബിജെപി എംപി  ബിജെപി  കാെവിഡ്‌ 19
ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരല്ല; അരുന്ധതി റോയിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി എംപി
author img

By

Published : Apr 20, 2020, 7:56 AM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരല്ലെന്ന സാഹിത്യകാരി അരുന്ധതി റോയിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി എംപി ഷാനവാസ് ഹുസൈന്‍. രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചു.

ഒരു ഇന്ത്യന്‍ മുസ്ലിം എന്ന നിലയില്‍ ഞാന്‍ സുരക്ഷിതനാണ്. മുസ്ലിങ്ങള്‍ക്ക് ഇന്ത്യയാണ് ഏറ്റവും സുരക്ഷിതമായ രാജ്യം. അരുന്ധതി റോയിയുടെ പരാമര്‍ശം രാജ്യത്തെ ഹിന്ദു-മുസ്ലിം ഐക്യത്തെ ബാധിക്കുമെന്നും എംപി പറഞ്ഞു. അരുന്ധതി റോയി പ്രസ്താവന പിന്‍വലിച്ച് രാജ്യത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജൂതന്മാര്‍ക്കെതിരെ നാസികള്‍ എടുത്ത അതേ നിലപാടാണ് മോദി സര്‍ക്കാര്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരെ എടുക്കുന്നതെന്നായിരുന്നു ‌ ഒരു ജര്‍മന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അരുന്ധതി റോയിയുടെ പരാമർശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.