ETV Bharat / bharat

ഇന്ദിര ഗാന്ധിയെ പോലെ താനും കൊല്ലപ്പെടുമെന്ന് അരവിന്ദ് കേജരിവാൾ

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനങ്ങളാണ് കേജരിവാളും ആം ആദ്മി പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർത്തുന്നത്.

ഫയൽ ചിത്രം
author img

By

Published : May 18, 2019, 11:58 PM IST

ന്യൂഡൽഹി: തനിക്ക് നേരെ ഏത് നിമിഷവും വധശ്രമം ഉണ്ടായേക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ പോലെ താൻ വധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കേജരിവാൾ ആരോപിച്ചു. ബിജെപി തന്‍റെ ജീവനെടുക്കാന്‍ നടക്കുകയാണെന്നും തന്നെ ഉടൻ തന്നെ അവർ കൊലപ്പെടുത്തുമെന്നും കേജരിവാൾ പറഞ്ഞു. ഇന്ദിര ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയത് പോലെ തന്നെയും കൊലപ്പെടുത്തുമെന്ന് കേജരിവാൾ കൂട്ടിച്ചേർത്തു.

അതേസമയം കേജരിവാളിന് മറുപടിയുമായി ഡൽഹി പൊലീസ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള സുരക്ഷ ഉദ്യോഗസ്ഥർ തങ്ങളുടെ ജോലിയിൽ ആത്മാർഥതയുള്ളവരാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും മുതിർന്ന നേതാക്കൾക്ക് സുരക്ഷ ഒരുക്കുന്നവരാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനങ്ങളാണ് കേജരിവാളും ആം ആദ്മി പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർത്തുന്നത്.

Intro:Body:

സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബിജെപി തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‍രിവാള്‍. ഇതേ തുടർന്ന് ഡൽഹി മുഖ്യമന്ത്രിക്കു മറുപടിയുമായി പൊലീസും രംഗത്തെത്തി. ഡൽഹിയില്‍ റോഡ് ഷോ നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഒരാൾ കേജ്‍രിവാളിനെ അക്രമിച്ചതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ ആരോപണം.

ഇന്ദിരാ ഗാന്ധിയെ കൊന്നതുപോലെ പിഎസ്ഒമാരെ (പേഴ്സനല്‍ സെക്യൂരിറ്റി ഓഫിസർ) ഉപയോഗിച്ച് ഒരു ദിവസം എന്നെയും കൊലപ്പെടുത്താനാണു ശ്രമം– പഞ്ചാബിലെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിൽ കേജ്‍രിവാൾ പറഞ്ഞു. പാർട്ടിയുടെ പ്രവർത്തനത്തിൽ നിരാശനായ ആം ആദ്മി പ്രവർത്തകനാണ് മുഖ്യമന്ത്രിയെ ആക്രമിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്താണ് അത് അർഥമാക്കുന്നത്?. പഞ്ചാബ് മുഖ്യമന്ത്രിയോട് ഒരു കോൺഗ്രസ് പ്രവർത്തകനു ദേഷ്യമുണ്ടെങ്കിൽ അയാൾക്ക് മുഖ്യമന്ത്രിയെ അടിക്കാൻ സാധിക്കുമോ?. മോദിജിയോട് ബിജെപി പ്രവർത്തകനു ദേഷ്യമുണ്ടെങ്കിൽ അതു സാധിക്കുമോ?– കേജ്‍രിവാൾ ചോദിച്ചു.

മുഖ്യമന്ത്രി തന്നെ ആരോപണവുമായി രംഗത്തെത്തിയതോടെ വിഷയത്തിൽ ഡൽഹി പൊലീസും പ്രതികരിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ഉന്നതർക്കു ഡൽഹി പൊലീസ് സുരക്ഷ നൽകുന്നുണ്ട്. ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുവേണ്ടി നിയോഗിച്ച ഉദ്യോഗസ്ഥര്‍ പ്രതിബദ്ധതയോടെയാണു ചുമതല നിർവഹിക്കുന്നത്– ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

2015ലും ഒരു അഭിമുഖത്തില്‍ പൊലീസിനെതിരെ കേജ്‍രിവാൾ നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഇതേതുടർന്ന് ഡൽഹി പൊലീസ് കേജ്‍രിവാളിനെതിരെ മാനനഷ്ടക്കേസ് കൊടുത്തു. കഴിഞ്ഞ വർഷമാണ് ഈ കേസിൽ കേജ്‌‍രിവാൾ കുറ്റവിമുക്തനായത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രൂക്ഷവിമർശനങ്ങളാണ് കേജ്‍രിവാളും ആം ആദ്മി പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർത്തിയത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.