ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടി (ബിജെപി) ദേശീയ പ്രസിഡന്‍റ് ജഗത് പ്രകാശ് നദ്ദ ശനിയാഴ്‌ച പാർട്ടിയുടെ പുതിയ ദേശീയ ഭാരവാഹികളുടെ പേരുകൾ പ്രഖ്യാപിച്ചു.
അബ്‌ദുള്ളക്കുട്ടി, വസുന്ധര രാജെ സിന്ധ്യ, രാധാ മോഹൻ സിംഗ്, രഘുബർ ദാസ്, രേഖ വർമ്മ, ഡോ. ബർത്തി ബെൻ ഷിയാൽ, ഡികെ അരുണ, എം. ചുബ, ഡോ. രമൺ സിംഗ്, മുകുൾ റോയ്, അന്നപൂർണ ദേവി, ബൈജയന്ത് ജയ് പാണ്ട എന്നിവരെയാണ് പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്‍റുമാരായി നിയമിച്ചത്.
കർണാടകയിൽ നിന്നുള്ള എംപിയായ തേജസ്വി സൂര്യയെ യുവ മോർച്ച പ്രസിഡന്‍റായും രാജ്‌കുമാർ ചഹാറിനെ കിസാൻ മോർച്ച പ്രസിഡന്‍റായും നിയമിച്ചു.
ദേശീയ ജനറൽ സെക്രട്ടറിമാർ
ഭൂപേന്ദ്ര യാദവ്, അരുൺ സിംഗ്, കൈലാഷ് വിജയവർഗിയ, ദുഷ്യന്ത് കുമാർ ഗൗതം, ഡി. പുരന്തരേശ്വരി, സി.ടി രവി, തരുൺ ചഗ്, ദിലീപ് സയ്‌കിയ, ബി എൽ സന്തോഷ്.
ദേശീയ ജോയിന്‍റ് ജനറൽ സെക്രട്ടറിമാർ
വി. സതീഷ്, സൗദൻ സിംഗ്, ശിവ്പ്രകാശ്
ദേശീയ സെക്രട്ടറിമാർ
വിനോദ് തവാഡെ, വിനോദ് സൊങ്കാർ, ബിശ്വേശർ ടുഡു, സത്യ കുമാർ, സുനിൽ ദിയോദർ, അരവിന്ദ് മേനോൻ, ഹരീഷ് ദ്വിവേദി, പങ്കജ മുണ്ഡെ, ഓംപ്രകാശ് ദുർവെ, അനുപം ഹസ്റ, നരേന്ദ്ര സിംഗ്, വിജയ റഹട്കർ, അൽകാ ഗുർജർ
ദേശീയ വക്താക്കൾ
ടോം വടക്കൻ, അനിൽ ബലൂണി, സഞ്ചയ് മയൂഖ്, സംബിത് പത്ര, സുദാൻഷു ത്രിവേദി, സയ്ദ് ഷാനവാസ് ഹുസൈൻ, രാജീവ് പ്രതാപ് റൂഡി, നളിൻ എസ്. കൊഹ്ലി, രാജീവ് ചന്ദ്രശേഖർ, ഗൗരവ് ഭാട്ടിയ, സയ്‌ദ് സഫർ ഇസ്‌ലാം, സഞ്ചു വെർമ്മ, ഗോപാൽ കൃഷ്ണ അഗർവാൾ, ഇക്ബാൽ സിംഗ് ലൽപുര, സർദാർ ആർപി സിംഗ്, രാജ്യവർധൻ സിംഗ് റാത്തോർ, അപരാജിത സാരംഗി, ഹിനാ ഗവിറ്റ്, ഗുരുപ്രകാശ്, മംമ്ഹൊംലുമൊ കികൊന്, സുഷ്രി നൂപുർ ശർമ്മ, രാജു ബിസ്ത, കെകെ ഷ്രമ.
നിർണായകമായ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുനസംഘടന.