പട്‌ന: വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് ഭാരതീയ ജനതാപാർട്ടിയും ദേശീയ ജനാധിപത്യ സഖ്യവും (എൻഡിഎ) പൂർണ്ണമായും തയ്യാറെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഒക്ടോബർ 28നാണ് ആരംഭിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിൽ വോട്ടുചെയ്യാൻ അഭ്യർത്ഥിക്കുമെന്ന് സുശീൽ കുമാർ പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 10ന്. ബിഹാറിൽ 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിഹാർ തെരഞ്ഞെടുപ്പിന് ബി.ജെ.പിയും എൻഡിഎയും തയ്യാർ: സുശീൽ കുമാർ മോദി
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിൽ വോട്ടുചെയ്യാൻ അഭ്യർത്ഥിക്കും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഒക്ടോബർ 28നാണ് ആരംഭിക്കുന്നത്