ETV Bharat / bharat

കോണ്‍ഗ്രസ് 55 വര്‍ഷം കൊണ്ട് ചെയ്തതിനേക്കാള്‍ ബിജെപി അഞ്ച് വര്‍ഷം കൊണ്ട് ചെയ്‌തെന്ന് നിതിന്‍ ഗഡ്‌കരി

മധ്യപ്രദേശില്‍ സംഘടിപ്പിച്ച 'ജന്‍ സംവാദില്‍' വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. കോൺഗ്രസ് സ്വീകരിച്ച സാമ്പത്തിക നയം രാജ്യത്തെ വികസനത്തിലേക്ക് നയിച്ചില്ലെന്നും ഗഡ്‌കരി വിമര്‍ശിച്ചു

bjp
bjp
author img

By

Published : Jun 10, 2020, 7:09 PM IST

മുംബൈ: വെര്‍ച്വല്‍ റാലിക്കിടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. 55 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ചെയ്തത്, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ ബിജെപി അഞ്ച് വര്‍ഷം കൊണ്ട് ചെയ്തുവെന്ന് ഗഡ്‌കരി പറഞ്ഞു.

70 വർഷം രാജ്യത്തെ ജനങ്ങൾ കോൺഗ്രസിന് അവസരം നൽകി. നെഹ്‌റു മുതൽ മൻമോഹൻ സിങ് വരെയുള്ള കോൺഗ്രസ് നേതാക്കൾ ദാരിദ്ര്യ നിർമാർജനത്തിന്‍റെ മുദ്രാവാക്യങ്ങൾ മാത്രമാണ് തിരികെ നല്‍കിയത്. 55 വർഷത്തിനുള്ളിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത്, മോദിയുടെ നേതൃത്വത്തിൽ ബിജെപി അഞ്ച് വർഷത്തിനുള്ളിൽ ചെയ്തു. മധ്യപ്രദേശില്‍ സംഘടിപ്പിച്ച 'ജന്‍ സംവാദില്‍' വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സ്വീകരിച്ച സാമ്പത്തിക നയം രാജ്യത്തെ വികസനത്തിലേക്ക് നയിച്ചില്ലെന്നും ഗഡ്‌കരി പറഞ്ഞു.

1947ന് ശേഷം കോൺഗ്രസ് സർക്കാർ സ്വീകരിച്ച സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തിന് മുന്നേറാൻ കഴിഞ്ഞില്ലെന്നും കോൺഗ്രസ് പ്രത്യയശാസ്ത്രം പൂർണമായും പരാജയപ്പെട്ടുവെന്നും ഇന്ന് സോഷ്യലിസ്റ്റുകളെയും കമ്മ്യൂണിസ്റ്റുകളെയും എവിടെയും കാണാനില്ലെന്നും നിതിന്‍ ഗഡ്‌കരി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.