ETV Bharat / bharat

എന്‍ഡിഎയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ജെപി നദ്ദ - പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരേ സമയം മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിക്കുന്ന ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നുവെന്നും ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ നദ്ദ കുറ്റപ്പെടുത്തി.

jp nadda  chirag paswan ljp  bjp chief jp nadda  nadda against chirag paswan  എന്‍ഡിഎയില്‍ ഭിന്നിപ്പ്  ജെപി നദ്ദ  ബിജെപി ദേശീയ അധ്യക്ഷന്‍  എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  ബീഹാര്‍ തെരഞ്ഞെടുപ്പ്
എന്‍ഡിഎയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ജെപി നദ്ദ
author img

By

Published : Oct 26, 2020, 6:48 PM IST

പട്‌ന: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചിലര്‍ എന്‍ഡിഎയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഇത്തരക്കാരെ സൂക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാനെ പരോക്ഷമായി ലക്ഷ്യമിട്ട് നദ്ദ പറഞ്ഞു. ഒരേ സമയം മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിക്കുന്ന ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നുവെന്നും നദ്ദ ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കുറ്റപ്പെടുത്തി. നേരത്തെ നിതീഷ് കുമാറിനെതിരെ നീക്കം ശക്തമാക്കിയ ചിരാഗ്, മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍റെ വിമര്‍ശനം.

എന്‍ഡിഎ ഒറ്റക്കെട്ടാണെന്ന് പ്രവര്‍ത്തകര്‍ ഓര്‍ക്കണം. ബിജെപി, ജെഡിയു, വിഐപി, എച്ച്എഎം എന്നീ പാര്‍ട്ടികള്‍ മാത്രമാണ് നമുക്കൊപ്പമുള്ളത്. സഖ്യത്തിനെതിരായ ശ്രമങ്ങളെ തടയാന്‍ നമ്മള്‍ ശ്രമിക്കണമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡി സംസ്ഥാനത്ത് അരാജകത്വം പടര്‍ത്തിയെന്നും നിതീഷ് കുമാറിന്‍റെ ഭരണത്തോടെ വികസനത്തിന്‍റെ പാതയിലേക്ക് സംസ്ഥാനം എത്തിയെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.