പട്‌ന: 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ നിരോധിച്ച് ബിഹാർ. ഇതേ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ പട്‌നയിലും സമീപ പ്രദേശങ്ങളിലും ഓടിക്കുന്നത് നിർത്തിവയ്ക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. പുതിയ മാറ്റങ്ങൾ ചൊവ്വാഴ്‌ച പ്രാബല്യത്തിൽ വരും.
മുഖ്യമന്ത്രി നിതീഷ് കുമാറാണ് വാഹനം നിരോധിക്കുന്നതിനുള്ള തീരുമാനമെടുത്തതെന്ന് ചീഫ് സെക്രട്ടറി ദീപക് കുമാർ അറിയിച്ചു. സംസ്ഥാനത്ത് മലിനീകരണം വർദ്ധിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ നടന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. അതേ സമയം 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സ്വാകര്യ വാഹനങ്ങള്‍ക്ക് മലിനീകരണ പരിശോധന നടത്തിയ ശേഷം പൊതു നിരത്തില്‍ ഇറങ്ങാനുള്ള അനുമതി നല്‍കും.