ETV Bharat / bharat

ഒളിവിൽ പോയ ബീഹാർ എം‌എൽ‌എ കോടതിയിൽ കീഴടങ്ങി

നിരോധിത ആയുധങ്ങളും വെടിക്കോപ്പുകളും വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തതിനെ തുടർന്നാണ് അനന്ദ് സിങ് എംഎൽഎ ഒളിവിൽ പോയത്.

അനന്ദ് സിങ്
author img

By

Published : Aug 23, 2019, 10:12 AM IST

Updated : Aug 23, 2019, 2:19 PM IST

ന്യൂഡൽഹി: ഒളിവിൽ പോയ ബീഹാർ സ്വതന്ത്ര എംഎൽഎ അനന്ദ് സിങ് ന്യൂഡൽഹിയിലെ സാകേത് കോടതിയിൽ കീഴടങ്ങി. നിരോധിത ആയുധങ്ങളും വെടിക്കോപ്പുകളും വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തതിനെ തുടർന്നാണ് എംഎൽഎ ഒളിവിൽ പോയത്. അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും അടുത്ത ദിവസങ്ങളിൽ കോടതിയിൽ കീഴടങ്ങുമെന്നുമുള്ള വീഡിയോ സന്ദേശം എംഎൽഎ പങ്കുവച്ചിരുന്നു. ബീഹാർ പൊലീസിന് മുമ്പിൽ കീഴടങ്ങില്ലെന്നും ജുഡീഷ്യറിയിൽ വിശ്വസിക്കുന്നതായുമാണ് എംഎൽഎ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നത്.

കോടതിയിൽ കീഴടങ്ങുമെന്ന് ഒളിവിൽ പോയ ബീഹാർ എം‌എൽ‌എ

അറസ്റ്റ് ചെയ്യപ്പെടുമെന്ന് താൻ ഭയപ്പെടുന്നില്ലെന്നും അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ താൻ കീഴടങ്ങുമെന്നും അറിയിക്കുന്ന വീഡിയോ സന്ദേശം കുറച്ച് ദിവസങ്ങൾക്ക് മുമ്പും അനന്ദ് സിങ് പങ്കുവച്ചിരുന്നു. എകെ 47 റൈഫിളുകളും വെടിയുണ്ടകളും കൈവശം വച്ചുവെന്നാരോപിക്കപ്പെട്ട അനന്ദ് സിങിനെതിരെ പൊലീസ് തിങ്കളാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച പട്‌ന കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

Last Updated : Aug 23, 2019, 2:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.