ETV Bharat / bharat

ജെ.പി നദ്ദയെ സ്വീകരിക്കാന്‍ ബിഹാര്‍ തയ്യാറെന്ന് സഞ്ജയ് മയൂക്ത് - പാട്‌ന

ഫെബ്രുവരി 22ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരിക്കും ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ ബിഹാറിലെത്തുക. 11 ജില്ലകളില്‍ നിര്‍മിച്ച പാര്‍ട്ടിയുടെ പുതിയ ആസ്ഥാനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നദ്ദ ഉദ്‌ഘാടനം ചെയ്യും.

Bihar  BJP president JP Nadda  Sanjay Mayukh  Bharatiya Janta Party  Bihar assembly election  ജെ.പി നദ്ദ  പാട്‌ന  ബിഹാര്‍
ജെ.പി നദ്ദയെ സ്വീകരിക്കാന്‍ ബിഹാര്‍ തയാറെന്ന് സഞ്ജയ് മയൂക്ത്
author img

By

Published : Feb 21, 2020, 6:13 PM IST

പാട്‌ന: ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദയെ സ്വീകരിക്കാന്‍ ബിഹാര്‍ തയ്യാറാണെന്ന് എംഎല്‍എയും പാര്‍ട്ടി മീഡിയ കോര്‍ഡിനേറ്ററുമായി സഞ്ജയ് മയൂക്ത്. ഈ വര്‍ഷം അവസാനമാണ് ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായാണ് നദ്ദ സംസ്ഥാനം സന്ദര്‍ശിക്കുന്നത്. ദേശീയ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് നദ്ദ ബിഹാറിലെത്തുന്നത്. അദ്ദേഹം സംസ്ഥാനത്തേക്ക് വരുന്നതില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ടെന്നും, പ്രസിഡന്‍റിനെ സ്വീകരിക്കാന്‍ ഞങ്ങള്‍ തയാറാണെന്നും സഞ്ജയ് മയൂക്ത് ഇടിവി ഭാരതിനോട് പറഞ്ഞു.

ജെ.പി നദ്ദയെ സ്വീകരിക്കാന്‍ ബിഹാര്‍ തയാറെന്ന് സഞ്ജയ് മയൂക്ത്

ഫെബ്രുവരി 22ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരിക്കും നദ്ദ ബിഹാറിലെത്തുക. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭുപേന്ദ്ര യാദവ്, പാര്‍ട്ടിയുടെ ബിഹാര്‍ അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ എന്നിവരുമായും ജെപി നദ്ദ ആദ്യം കൂടികാഴ്‌ച നടത്തും. ശേഷം 11 ജില്ലകളില്‍ നിര്‍മിച്ച പാര്‍ട്ടിയുടെ പുതിയ ആസ്ഥാനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നദ്ദ ഉദ്‌ഘാടനം ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.