പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മരുമകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയും 14 ജീവനക്കാരും കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അധ്യക്ഷനായ അവധേഷ് നാരായൺ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി പരിശോധനക്ക് വിധേയനായത്. ഈ മാസം ഒന്നിന് നടന്ന ഔദ്യോഗിക പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നു. ഇന്ദിരാഗാന്ധി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധന നടന്നത്. ഈ മാസം നാല് വരെ ബിഹാറിൽ 10,954 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 2,660 പേർ ചികിത്സയിൽ തുടരുമ്പോൾ 8,214 പേർ രോഗമുക്തി നേടി.
ബിഹാർ മുഖ്യമന്ത്രിയുടെ മരുമകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു - Bihar COVID
രണ്ട് ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി നിതീഷ് കുമാറും 14 ജീവനക്കാരും കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ചു.