ഹൈദരാബാദ്: സംസ്ഥാനത്ത് പുതുതായി 1,213 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 18,570 ആയി. ഗ്രേറ്റർ ഹൈദരാബാദിൽ മാത്രമായി 998 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രംഗറെഡ്ഡിയിൽ 48 പേർക്കും മെഡ്‌ചലിൽ 54 പേർക്കും രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത പട്ടികയിൽ തെലങ്കാന ഏഴാം സ്ഥാനത്താണുള്ളത്. എട്ട് കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 275 ആയി. 5,356 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇതോടെ ആകെ നടത്തിയ കൊവിഡ് പരിശോധനകൾ 98,153 ആയെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 987 പേർ രോഗ മുക്തരായതോടെ കൊവിഡ് ഭേദമായവരുടെ ആകെ എണ്ണം 9,069 ആയി. സംസ്ഥാനത്ത് 9,226 പേരാണ് വീടുകളിലും ആശുപത്രികളിലുമായി കൊവിഡ് ചികിത്സയിലുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു.