ന്യൂഡൽഹി: ഭൂട്ടാനിൽ ചൈന ഗ്രാമം സ്ഥാപിച്ചെന്ന ചൈനീസ് സ്റ്റേറ്റ് മീഡിയാ റിപ്പോർട്ടിനെ തള്ളി ഭൂട്ടാൻ. "ഭൂട്ടാനുള്ളിൽ ഒരു ചൈനീസ് ഗ്രാമവും ഇല്ല" ഭൂട്ടാന്‍റെ ഇന്ത്യൻ അംബാസിഡർ മേജർ ജനറൽ വെറ്റ്‌സോപ്പ് നംഗിയേൽ പത്രക്കാരോട് പറഞ്ഞു.
ചൈനീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.ജി.ടി.എൻ ചാനലിലെ വാർത്താ നിർമ്മാതാവ് ഷെൻ ഷിവെയ് ആണ് ഭൂട്ടാനിലെ പങ്‌ഗായിൽ ചൈനീസ് ഗ്രാമം സ്ഥാപിച്ചതായി ട്വീറ്റ് ചെയ്‌തത്. എന്നാൽ പിന്നീട് ഇയാൾ ഈ ട്വീറ്റ് പിൻവലിച്ചു. ടിബറ്റിന്‍റെ ഭാഗമായ യദോങ്ങ് കൗണ്ടിയിൽ നിന്ന് 35 കി.മീ അകലെയാണ് പങ്‌ഗ.