ന്യൂഡല്‍ഹി: ഡൽഹിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ. ഇ-റിക്ഷാ ഡ്രൈവറായ ശംഭു (43), ഭാര്യ സുനിത (37) അവരുടെ മക്കളായ ശിവം (17), സച്ചിൻ (14), കോമൾ (12) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഭജൻപുരയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശംഭുവും കുടുംബവും ആറ് മാസങ്ങൾക്ക് മുമ്പാണ് ബീഹാറിലെ സുപൗൾ ജില്ലയില്‍ നിന്ന് ഡല്‍ഹിയിലേക്ക് താമസം മാറുന്നത്. ഇവരുടെ കുടുംബത്തില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും ശംഭുവിന്‍റെ ബന്ധു ദിനനാഥ് ചൗധരി പറഞ്ഞു. ഇതൊരു കൊലപാതകമാകാമെന്നും ചൗധരി ആരോപിച്ചു. ഫെബ്രുവരി മൂന്നിനാണ് കുട്ടികൾ അവസാനമായി സ്‌കൂളില്‍ പോയതെന്നും ദിനനാഥ് ചൗധരി പറഞ്ഞു. 12 ദിവസങ്ങൾക്ക് മുമ്പാണ് അവസാനമായി ശംഭുവിനോട് സംസാരിച്ചതെന്ന് ശംഭുവിന്‍റെ സഹോദരൻ റോഷൻ ചൗധരി പറഞ്ഞു. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജിടിബി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണം; കൊലപാതകമെന്ന് ബന്ധുക്കൾ
കുടുംബത്തില്‍ യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും ശംഭുവിന്‍റെ ബന്ധു ദിനനാഥ് ചൗധരി