ETV Bharat / bharat

ബെംഗളൂരു കലാപം: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി - മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി

2007 മുതൽ ബെംഗളൂരുവിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പി നവീൻ കുമാറിന്‍റെ പേരിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അവകാശപ്പെട്ടു.

Bengaluru riots  Facebook post triggered Bengaluru riots  Bengaluru riots case  Bengaluru riots prime accused bail plea rejected  Naveen Kumar  ബെംഗളൂരു കലാപം  മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി  ഫേയ്സ്ബുക്ക് പോസ്റ്റ്
ബെംഗളൂരു കലാപം: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി
author img

By

Published : Oct 6, 2020, 3:18 PM IST

ബെംഗളൂരു: ഓഗസ്റ്റ് 11ലെ ബെംഗളൂരു കലാപത്തിന് കാരണമായ ഫേയ്സ്ബുക്ക് പോസ്റ്റിട്ട പി നവീൻ കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി. തിങ്കളാഴ്ച നടന്ന വാദത്തില്‍ നവീനെതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് പ്രോസ്ക്യൂഷൻ വാദിച്ചു.

നവീനിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് 67 എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കാരണമായതെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്പിപി) പി പ്രസന്ന കുമാർ പറഞ്ഞു. ബെംഗളൂരു കലാപ കേസിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നവീന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും 2007 മുതൽ ബെംഗളൂരുവിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അവകാശപ്പെട്ടു.

സമുദായത്തിന്‍റെ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ ഓഗസ്റ്റ് 11 നാണ് നവീൻ ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടത്. കോൺഗ്രസ് എം‌എൽ‌എ അഖണ്ഡ ശ്രീനി‌വാസമൂർത്തിയുടെ ബന്ധുവാണ് പി നവീൻ കുമാർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.