ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു കേന്ദ്ര ക്രൈംബ്രാഞ്ച് സംഘം നടൻ വിവേക് ഒബ്രോയിയുടെ വീട്ടിൽ പരിശോധന നടത്തുന്നു. നടന്‍റെ മുംബൈയിലെ വസതിയിലാണ് സിസിബിയുടെ പരിശോധന. സെപ്റ്റംബർ നാല് മുതൽ ഒളിവിലായ ആദിത്യ അൽവയ്ക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥ സംഘം തെരച്ചിൽ നടത്തുന്നത്. വിവേക് ഒബ്രോയിയുടെ സഹോദരി ഭർത്താവാണ് ആദിത്യ അൽവ. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രതികളെന്നാരോപിക്കുന്ന 12 പേരിൽ ആറാം പ്രതിയാണ് ഇയാൾ. വടക്കൻ ബെംഗളൂരുവിലെ ഹെബ്ബലിൽ സ്ഥിതി ചെയ്യുന്ന ആദിത്യ അൽവയുടെ വസതിയിൽ നേരത്തെ തന്നെ സംഘം റെയ്‌ഡ് നടത്തിയിരുന്നു.
ബെംഗളൂരു മയക്കുമരുന്ന് കേസ്: നടൻ വിവേക് ഒബ്രോയിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന - വിവേക് ഒബ്രോയ് പുതിയ വാർത്തകൾ
ബെംഗളൂരു മയക്കുമരുന്ന് കേസിലെ ആറാം പ്രതിയും വിവേക് ഒബ്രോയിയുടെ സഹോദരി ഭർത്താവുമായ ആദിത്യ അൽവയ്ക്ക് വേണ്ടിയാണ് തെരച്ചിൽ..