കൊൽക്കത്ത: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാളിൽ 449 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒറ്റ ദിവസത്തിൽ ഇത്രയുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഇതോടെ സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 8,187 ആയി. മരണസംഖ്യ 324 ആയി ഉയർന്നു. പുതിയ മരണങ്ങളിൽ ഏഴ് പേർ മഹാനഗരത്തിൽ നിന്നും നോർത്ത് 24 പർഗാനകളിൽ നിന്നും രണ്ട് പേർ ഹൗറയിൽ നിന്നും ഒരാൾ ഡാർജിലിംഗിൽ നിന്നുമുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
449 പുതിയ കോവിഡ് -19 കേസുകളിൽ 84 എണ്ണം പാസ്ചിം മെഡിനിപൂർ ജില്ലയിൽ നിന്നുള്ളവരാണ്. കൊൽക്കത്തയിൽ നിന്ന് 74 , നോർത്ത് 24 പർഗാനയിൽ നിന്ന് 68 , ഹൗറ ഹൂഗ്ലി എന്നിവിടങ്ങളിൽ നിന്ന് 37 ഉം സൗത്ത് 24 പർഗാനകളിൽ നിന്ന് 31 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. ജൽപായ്ഗുരി, മാൽഡ, കൂച്ച് ബെഹാർ, ബൻകുര, നാദിയ, കാളിംപോങ്, ഡാർജിലിംഗ്, അലിപൂർദുവർ, ഉത്തർ ദിനാജ്പൂർ, ദക്ഷിണ ദിനാജ്പൂർ എന്നിവയാണ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റ് ജില്ലകൾ.