ലഖ്നൗ: ഉത്തർപ്രദേശിൽ 22 കാരനായ ദളിത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചക്കി ഗ്രാമത്തിലെ ഒരു ഫാമിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മൂന്ന് വിരലുകൾ മുറിച്ചെടുത്തിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇഷ്ടികയിൽ വെച്ച് കഴുത്ത് വെട്ടിമാറ്റിയതാകാമെന്നും സംഭവ സ്ഥലത്ത് നിന്ന് രക്തക്കറയോട് കൂടിയ ഇഷ്ടിക കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. അന്വേഷണം ശക്തമാക്കിയതായും കൂടുതൽ പേർ കേസിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.