പുതുച്ചേരി: പുതുച്ചേരി ഖാദി ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥൻ്റെ കൊലപാതക കേസ് സി.ബി.ഐക്ക് വിടാനുള്ള പ്രാദേശിക സർക്കാരിൻ്റെ തീരുമാനം അംഗീകരിച്ചു. പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണർ കിരൺ ബേദിയാണ് അംഗീകാരം നൽകിയത്. ഖാദി ബോർഡ് ജീവനക്കാരനായ ഗണേശനെ സെപ്‌തംബർ ഏഴിന് വജൈകുലത്ത് വച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വിവിധ രാഷ്‌ട്രീയ നേതാക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
അതേസമയം സബ് ഇൻസ്പെക്‌ടർമാരുടെ ഒഴിവുള്ള 47 തസ്‌തികകളിൽ നേരിട്ട് നിയമനം നടത്താനും സർക്കാരിന് ലെഫ്റ്റനൻ്റ് ഗവർണർ അനുമതി നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള സ്വദേശി, ഭാരതി ടെക്സ്റ്റൈൽസ് മിൽസ് ലിമിറ്റഡ് അടച്ച്‌പൂട്ടിയ നടപടിയിൽ 174 ജീവനക്കാർക്ക് നഷ്‌ടപരിഹാരമായി 1.71 കോടി രൂപ വിതരണം ചെയ്യാനും ഗവർണർ അനുമതി നൽകി.