ന്യൂഡല്‍ഹി: നാല് ദിവസത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് പരിസമാപ്‌തി കുറിച്ച് 'ബീറ്റിങ് ദി റിട്രീറ്റ്' ചടങ്ങിന് വിജയ് ചൗക്ക് സാക്ഷ്യം വഹിച്ചു. സായുധസേനയുടെ മൂന്ന് വിഭാഗങ്ങളിലെയും സേനാംഗങ്ങൾ വിജയ് ചൗക്കില്‍ മാര്‍ച്ച് ചെയ്‌തു.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 1950കളില്‍ ഇന്ത്യൻ സൈന്യത്തിലെ മേജര്‍ റോബര്‍ട്‌സ് ആരംഭിച്ച പ്രത്യേക ചടങ്ങാണ് ബീറ്റിങ് ദി റിട്രീറ്റ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സൈനിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന ചടങ്ങ് കൂടിയാണിത്.