ETV Bharat / bharat

ഇന്ത്യയില്‍ ജനങ്ങളും ബിജെപിയും തമ്മിലുള്ള പോരാട്ടമെന്ന് പി. ചിദംബരം - ചെന്നൈ

സിഎഎയെക്കുറിച്ച് ജനങ്ങൾക്ക് ഒരു ധാരണയും ഇല്ലാത്തതുകൊണ്ടാണ് കേന്ദ്ര സർക്കാർ നുണ പറയുന്നതെന്ന് പി. ചിദംബരം.

Battle between people of India and BJP  says Chidambaram over CAA  സിഎഎ പ്രതിഷേധം  പി. ചിദംബരം  ഇന്ത്യയിലെ ജനങ്ങളും ബിജെപിയും തമ്മിലുള്ള പോരാട്ടം  ചെന്നൈ  chennai'
സിഎഎ പ്രതിഷേധം; ഇന്ത്യയിലെ ജനങ്ങളും ബിജെപിയും തമ്മിലുള്ള പോരാട്ടമാണെന്ന് പി. ചിദംബരം
author img

By

Published : Feb 24, 2020, 7:48 AM IST

ചെന്നൈ: ഇന്ത്യയില്‍ ജനങ്ങളും ബിജെപിയും തമ്മിലുള്ള യുദ്ധം പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലിയാണെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. ചെന്നൈയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു പി. ചിദംബരം. ഇതൊരിക്കലും മുസ്ലീം വിഭാഗത്തിലുള്ളരും കേന്ദ്ര സർക്കാരും തമ്മിലുള്ള പോരാട്ടമല്ല. എന്തുകൊണ്ടാണ് ആരും രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി സംസാരിക്കാത്തത്. എല്ലാവരും സിഎഎയെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. കാരണം എല്ലായിടത്തും പ്രതിഷേധമാണെന്നും ചിദംബരം പറഞ്ഞു .

സിഎഎയെക്കുറിച്ച് ആർക്കും ഒരു ധാരണയും ഇല്ല. അതുകൊണ്ടാണ് സർക്കാർ നുണ പറയുന്നത്. ഇന്ത്യയിലെ ജനങ്ങളെ ആത് ബാധിക്കുന്നില്ലെങ്കിൽ ആരെയാണ് ബാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് സിഎഎക്കെതിരെ പ്രതിഷേധം ശക്‌തമാകാൻ തുടങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.