ബെംഗളൂരു: ബസവാകല്യാൻ കോൺഗ്രസ് എംഎൽഎ നാരായണ റാവു കൊവിഡ് ബാധിച്ച് മരിച്ചു. പഴയ എയർപോർട്ട് റോഡിലെ മണിപ്പാൽ ആശുപത്രിയിലാണ് നാരായണ റാവുവിനെ പ്രവേശിപ്പിച്ചിരുന്നത്.
വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു നാരായണ റാവുവെന്നും വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്‍റെ ഒന്നിലധികം അവയവങ്ങൾ പ്രവർത്തന രഹിതമായിരുന്നെന്നും ആശുപത്രി ഡയറക്ടർ ഡോ. മനീഷ് റായ് പറഞ്ഞു.
എംഎൽഎ നാരായണ റാവുവിന്‍റെ മരണത്തിൽ ഖേദിക്കുന്നതായും അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു.