ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിഞ്ജ ചെയ്യും. ആദ്യമായാണ് ഒരു സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് നോമിനേറ്റഡ് അംഗമാവുന്നത്.
രഞ്ജൻ ഗോഗോയ് 2018 ഒക്ടോബർ 3 മുതൽ 2019 നവംബർ 17 വരെ ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാം ജൻമഭൂമി-ബാബരി മസ്ജിദ് ഉൾപ്പെടെ നിരവധി സുപ്രധാന വിധിന്യായങ്ങളും നൽകിയിട്ടുണ്ട്.