ദിസ്‌പൂർ: 173 ദിവസങ്ങളുടെ പരിശ്രമത്തിനുശേഷം അസമിലെ ബാഗ്‌ജാൻ എണ്ണക്കിണറിലെ തീയണച്ചു. മെയ് മാസം 27നാണ് കിണറിൽ തീ പടർന്ന് പിടിച്ചത്. തീ നിയന്ത്രണത്തിലാക്കാനുള്ള പ്രാരംഭ ശ്രമങ്ങൾ പരാജയപ്പെടുകയും രണ്ട് അഗ്നിശമന സേനാംഗങ്ങളുടെ ജീവൻ നഷ്‌ടമാവുകയും ചെയ്‌തിരുന്നു. കാനഡയിൽ നിന്നും എത്തിച്ച സ്‌നബ്ബിംഗ് മെഷീൻ ഉപയോഗിച്ചാണ് തീ അണച്ചത്. തീ പടർന്ന് പിടിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകള്‍ക്ക് വീട് വിട്ട് പോകേണ്ടിവരികയും പരിസ്ഥിതിക്ക് വലിയ നാശം സംഭവിക്കുകയും ചെയ്‌തിരുന്നു. 30 കിലോമീറ്ററോളം അകലെ വരെ എണ്ണക്കിണറിൽ നിന്നുള്ള കറുത്ത പുക ദൃശ്യമായിരുന്നു.
ബാഗ്‌ജാൻ എണ്ണക്കിണറിലെ തീ 173 ദിവസത്തിന് ശേഷം അണച്ചു - എണ്ണക്കിണറിലെ തീ അണച്ചു
മെയ് മാസം 27ന് തീ പടർന്നുപിടിച്ച എണ്ണക്കിണറിൽ നിന്നുമുയർന്ന കറുത്ത പുക 30 കിലോമീറ്റർ അകലെ വരെ ദൃശ്യമായിരുന്നു.