ലക്നൗ: ബാബരി മസ്ജിദ് കേസിൽ വീഡിയോ കോൺഫറൻസിംഗിലൂടെ തുടർ നടപടികൾ തുടരാൻ പ്രത്യേക സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) കോടതി തീരുമാനിച്ചു. ബിജെപി നേതാക്കളായ എല്‍.കെ അദ്വാനി, എം.എം ജോഷി, ഉമാഭാരതി, വിഎച്ച്പി നേതാവ് ചമ്പത്ത് റായ് ബൻസാൽ എന്നിവര്‍ പ്രതികളായ കേസില്‍ ഓഗസ്റ്റ് 31നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി മെയ് ഏട്ടിന് അറിയിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വീഡിയോ കോൺഫറൻസിലൂടെ തുടർ നടപടികൾ പൂർത്തിയാക്കാൻ സിബിഐ കോടതി തീരുമാനിച്ചത്.
കേസിൽ ഏപ്രിൽ 20നകം വിചാരണ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ ലോക്ക് ഡൌണിനെ തുടർന്നാണ് വിചാരണ നടപടികൾ മാറ്റിവെച്ചത്. കേസിൽ മെയ് 18 നാണ് അടുത്ത വാദം കേൾക്കുക.