രാംപൂർ: ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മുതിർന്ന സമാജ് വാദി പാർട്ടി നേതാവ് അസംഖാന്‍ വികാരാധീനനായി. നിരവധി കേസുകൾ കാരണം ഏറെ പ്രതിസന്ധിയിലാണ് താന്‍. പൊതുപ്രവർത്തനത്തിലൂടെ തനിക്ക് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും നഷ്‌ട്ടങ്ങളാണ് സംഭവിച്ചത്. ദീർഘമായ രാഷ്‌ട്രീയ ജീവിതത്തിനിടെ തനിക്ക് 22 കിലോ ഭാരം കുറഞ്ഞെന്നും അദ്ദേഹം കൂട്ടിചേർത്തു.
താന്‍ നേരിടുന്ന ഭൂമികൈയ്യേറ്റവും അഴിമതിയുമായി ബന്ധപെട്ട കേസുകളെ കുറിച്ച് പ്രസംഗിക്കവേയാണ് സമാജ് വാദി പാർട്ടി നേതാവ് വൈകാരികമായി സംസാരിച്ചത്. 80-തില്‍ അധികം കേസുകളാണ് അസംഖാനെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവില്‍ അലി ജൗഹർ സർവകലാശാല ഭൂമി കൈയ്യേറിയതുമായി ബന്ധപെട്ട കേസില്‍ അന്വേഷണം നേരിടുകയാണ് അസംഖാന്‍. ഇക്കഴിഞ്ഞ അഞ്ചാം തീയ്യതി പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ കേസുമായി ബന്ധപെട്ട ചോദ്യം ചെയ്യലിന് അദ്ദേഹം ഹാജരായിരുന്നു. കേസ് ഈ മാസം 29-ന് കോടതി വീണ്ടും പരിഗണിക്കും.
പാർലമെന്‍റില്‍ സ്‌ത്രീവിരുധ പരാമർശം നടത്തിയതിലൂടെ അസംഖാന്‍ നേരത്തെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കുട്ടികൾക്കായി താന്‍ ആരംഭിച്ച സർവകലാശാല അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അഭിഭാഷകനായതിനാലാണ് തന്നെ കുറ്റവാളിയെന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാക്ക് വിഷയത്തിലും അയോധ്യാ കേസിലും കോടതി വിധിക്കായി കാത്തിരിക്കാന്‍ പറഞ്ഞിട്ടും തനിക്ക് മേല്‍ കുറ്റം ചാർത്താനാണ് ശ്രമം നടന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
രാഷ്‌ട്രീയ ജീവിതം കാരണം 22 കിലോ ഭാരം കുറഞ്ഞു: അസംഖാന്‍ - Ram mandir issue talk news
തെരഞ്ഞെടുപ്പ് റാലിക്കിടെ വികാരാധീനനായി സമാജ് വാദി പാർട്ടി നേതാവ് അസംഖാന്‍. ഭൂമികൈയ്യേറ്റവും അഴിമതിയുമായി ബന്ധപെട്ട കേസുകളെ കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം വൈകാരികമായി സംസാരിച്ചത്.
![രാഷ്‌ട്രീയ ജീവിതം കാരണം 22 കിലോ ഭാരം കുറഞ്ഞു: അസംഖാന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4737086-498-4737086-1570952460766.jpg?imwidth=3840)
രാംപൂർ: ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മുതിർന്ന സമാജ് വാദി പാർട്ടി നേതാവ് അസംഖാന്‍ വികാരാധീനനായി. നിരവധി കേസുകൾ കാരണം ഏറെ പ്രതിസന്ധിയിലാണ് താന്‍. പൊതുപ്രവർത്തനത്തിലൂടെ തനിക്ക് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും നഷ്‌ട്ടങ്ങളാണ് സംഭവിച്ചത്. ദീർഘമായ രാഷ്‌ട്രീയ ജീവിതത്തിനിടെ തനിക്ക് 22 കിലോ ഭാരം കുറഞ്ഞെന്നും അദ്ദേഹം കൂട്ടിചേർത്തു.
താന്‍ നേരിടുന്ന ഭൂമികൈയ്യേറ്റവും അഴിമതിയുമായി ബന്ധപെട്ട കേസുകളെ കുറിച്ച് പ്രസംഗിക്കവേയാണ് സമാജ് വാദി പാർട്ടി നേതാവ് വൈകാരികമായി സംസാരിച്ചത്. 80-തില്‍ അധികം കേസുകളാണ് അസംഖാനെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവില്‍ അലി ജൗഹർ സർവകലാശാല ഭൂമി കൈയ്യേറിയതുമായി ബന്ധപെട്ട കേസില്‍ അന്വേഷണം നേരിടുകയാണ് അസംഖാന്‍. ഇക്കഴിഞ്ഞ അഞ്ചാം തീയ്യതി പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ കേസുമായി ബന്ധപെട്ട ചോദ്യം ചെയ്യലിന് അദ്ദേഹം ഹാജരായിരുന്നു. കേസ് ഈ മാസം 29-ന് കോടതി വീണ്ടും പരിഗണിക്കും.
പാർലമെന്‍റില്‍ സ്‌ത്രീവിരുധ പരാമർശം നടത്തിയതിലൂടെ അസംഖാന്‍ നേരത്തെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കുട്ടികൾക്കായി താന്‍ ആരംഭിച്ച സർവകലാശാല അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അഭിഭാഷകനായതിനാലാണ് തന്നെ കുറ്റവാളിയെന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാക്ക് വിഷയത്തിലും അയോധ്യാ കേസിലും കോടതി വിധിക്കായി കാത്തിരിക്കാന്‍ പറഞ്ഞിട്ടും തനിക്ക് മേല്‍ കുറ്റം ചാർത്താനാണ് ശ്രമം നടന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
https://www.aninews.in/news/national/general-news/azam-khan-turns-emotional-during-rally-says-lost-22-kg-weight-in-his-political-journey20191013111435/
Conclusion: