ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാനെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും വിലക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനെത്തുടര്‍ന്നാണ് നടപടി. 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. ബുധനാഴ്ച രാവിലെ ആറ് മണി മുതലാണ് വിലക്ക് നിലവില്‍ വരിക.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അസംഖാന് വിലക്ക് ലഭിക്കുന്നത്. ഉത്തര്‍പ്രദേശിലെ രാംപുരില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന സിനിമാ താരം ജയപ്രദക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനായിരുന്നു നേരത്തെ വിലക്കിയത്. മൂന്ന് ദിവസത്തേക്കായിരുന്നു അന്നത്തെ വിലക്ക്.