ഹൈദരാബാദ്: കേന്ദ്ര സർക്കാറിനെതിരെ ആരോപണവുമായി എഐഐഎം മേധാവി അസദുദ്ദീൻ ഉവൈസി. പ്രളയം ബാധിച്ച ഹൈദരാബാദിന് കേന്ദ്രം ഒരു സഹായവും നൽകിയില്ലെന്നും വരാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തെരഞ്ഞെടുപ്പിന് സാമുദായിക നിറം നൽകാൻ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തെലങ്കാനയിൽ വർഷത്തിൽ എല്ലാ ദിവസവും എഐഐഎം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസുമായി ചേർന്ന് മത്സരിക്കുന്നതിനെ കുറിച്ച് യോഗം ചേർന്നതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലവ് ജിഹാദിനെതിരായ നിയമം കൊണ്ടു വരുന്നത് ആർട്ടിക്കിൾ 14, 21 എന്നിവയുടെ കടുത്ത ലംഘനമാകുമെന്നും അദ്ദേഹം ആരോപിച്ചു.
ഡിസംബർ ഒന്നിനാണ് ജിഎച്ച്എംസിയിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഡിസംബർ 4നാണ് വോട്ടെണ്ണല്‍.