ETV Bharat / bharat

അയോധ്യ കേസില്‍ അസാധാരണ നടപടി; വാദം പൂർത്തിയായ കേസ് ഭരണഘടനാ ബെഞ്ചിന് - latest ayodhya case

അയോധ്യ കേസില്‍ ശ്രീ ശ്രീ രവിശങ്കറിന്‍റെ മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നതായി റിപ്പോര്‍ട്ട്. തര്‍ക്കഭൂമി ഉപാധികളോടെ വിട്ടുനല്‍കാമെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചതായാണ് സൂചന.

അയോധ്യ കേസില്‍ നാളെ ഭരണഘടനാ ബെഞ്ച് ചേരും
author img

By

Published : Oct 16, 2019, 8:24 PM IST

Updated : Oct 16, 2019, 10:55 PM IST

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ അസാധാരണ നടപടിയുമായി സുപ്രീം കോടതി. വാദം പൂർത്തിയായ കേസ് ഇനി ഭരണഘടനാ ബെഞ്ച് പരിഗണിക്കും. വാദം കേൾക്കല്‍ പൂര്‍ത്തിയായ കേസില്‍ ആദ്യമായാണ് കോടതി ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. അതേസമയം അയോധ്യ കേസുമായി ബന്ധപ്പെട്ട് ശ്രീ ശ്രീ രവിശങ്കറിന്‍റെ മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നതായി റിപ്പോര്‍ട്ട്.

തര്‍ക്കഭൂമി ഉപാധികളോടെ വിട്ടുനല്‍കാമെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചതായാണ് സൂചന. അയോധ്യയിൽ മറ്റൊരു പള്ളി നിർമിച്ചു നൽകുക, അയോധ്യയിൽ തന്നെ 22 പള്ളികൾ പുതുക്കി നിർമിക്കുക, കാശിയും മഥുരയും ഉൾപ്പടെ മറ്റെല്ലാ സ്ഥലങ്ങളിലെയും പള്ളികൾക്ക് മേലുള്ള അവകാശവാദം ഹിന്ദുസംഘടനകൾ ഉപേക്ഷിക്കുക, പുരാവസ്‌തു ഗവേഷണ വകുപ്പിന്‍റെ കീഴിലുള്ള പള്ളികളിൽ പ്രാർത്ഥനക്കുള്ള സൗകര്യം ഒരുക്കുക തുടങ്ങിയവയാണ് ബോര്‍ഡ് മുന്നോട്ടുവെച്ച ഉപാധികൾ. എന്നാല്‍ അയോധ്യ തർക്കത്തിൽ കക്ഷികളായ ഹിന്ദു സംഘടനകൾ ഉപാധികൾ അംഗീകരിച്ചോയെന്ന് വ്യക്തമല്ല. ഇന്ന് വാദം പൂര്‍ത്തിയായ കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ പതിനേഴിന് മുമ്പായി കേസില്‍ വിധി പ്രസ്‌താവിക്കുമെന്നാണ് സൂചന.

Intro:Body:Conclusion:
Last Updated : Oct 16, 2019, 10:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.