ലക്‌നൗ: യുപിയിലെ ഔറയ്യയില്‍ ശനിയാഴ്‌ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരുകൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. 34 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ട്രക്കുകളില്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. രാജസ്ഥാനില്‍ നിന്നും 43 തൊഴിലാളികളുമായി മടങ്ങിയ ട്രക്കും ഡല്‍ഹിയില്‍ നിന്നും മധ്യപ്രദേശിലേക്ക് 22 തൊഴിലാളികളുമായി വന്ന മിനി ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കെതിരെയും വാഹന ഉടമയ്‌ക്കെതിരെയും ഇടനിലക്കാര്‍ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.