ETV Bharat / bharat

പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് പ്രതാപ് ചന്ദ്ര സാരംഗി

നങ്കന സാഹിബ്‌ ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണം പൗരത്വ ഭേദഗതി നിയമത്തിന്‍റെ ആവശ്യകത ഉറപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

Pratap Sarangi  പ്രതാപ് ചന്ദ്ര സാരംഗി  ന്യൂനപക്ഷക്കാർ  നങ്കന സാഹിബ്‌ ഗുരുദ്വാര  minorities  Gurdwara Nankana Sahib
ന്യൂനപക്ഷക്കാർ പാകിസ്ഥാനിൽ സുരക്ഷിതരല്ലെന്ന് പ്രതാപ് ചന്ദ്ര സാരംഗി
author img

By

Published : Jan 5, 2020, 11:13 PM IST

ഭുവനേശ്വർ: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. നങ്കന സാഹിബ്‌ ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണം പൗരത്വ ഭേദഗതി നിയമത്തിന്‍റെ ആവശ്യകത ഉറപ്പിക്കുന്നു. ഇത്തരം പ്രവൃത്തികളിലൂടെ സിഖ്, ബുദ്ധ, പാഴ്‌സി, ക്രിസ്‌ത്യൻ ജനവിഭാഗത്തിന് പാകിസ്ഥാൻ സുരക്ഷിതമല്ലെന്നാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷക്കാർ പാകിസ്ഥാനിൽ സുരക്ഷിതരല്ലെന്ന് പ്രതാപ് ചന്ദ്ര സാരംഗി

സിഎഎയുടെ പരിധിയിൽ വരുന്ന രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിൽ പീഡനം അനുഭവിക്കുന്ന ജനവിഭാഗത്തിന് സംരക്ഷണം നൽകാൻ ഇന്ത്യ ബാധ്യസ്ഥരാണ്. ജനുവരി മൂന്നിനാണ് നങ്കന സാഹിബ്‌ ഗുരുദ്വാരക്ക് നേരെ ആൾക്കൂട്ടം കല്ലേറ്‌ നടത്തിയത്. ഗുരുദ്വാരയുടെ ചുമതലയുള്ളയാളുടെ മകളെ ഒരാൾ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Intro:Body:

https://www.aninews.in/news/national/politics/attack-on-gurdwara-nankana-sahib-proves-that-caa-is-needed-says-pratap-sarangi20200105171140/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.