മുംബൈ: എടിഎം പണമിടപാടുകളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി ആർബിഐ. ഇതോടെ ഇടപാടുകൾ കൂടുതൽ സുതാര്യമാകുമെന്നാണ് വിലയിരുത്തൽ. ആർബിഐയുടെ പുതിയ അറിയിപ്പ് അനുസരിച്ച് സാങ്കേതിക തകരാറുകൾ മൂലം നേരിടുന്ന തടസങ്ങൾ പണമിടപാടുകളുടെ എണ്ണത്തിൽ ഉൾപ്പെടുത്തുകയില്ല.
സാധാരണ ഉപഭോക്താക്കൾ നേരിടേണ്ടി വരാറുള്ള കറൻസി നോട്ടുകൾ ലഭിക്കാതിരിക്കുക, പിൻ നമ്പർ തെറ്റുക എന്നിവയും ബാലൻസ് അറിയൽ, ചെക്‌ബുക്ക് അപേക്ഷിക്കൽ എന്നിവയെല്ലാം തന്നെ പണമിടപാടായി കണക്കാകുകയില്ലെന്ന് ആർബിഐ അധികൃതർ വ്യക്തമാക്കി. ഇത്തരം സേവനങ്ങൾക്കൊന്നും ഇനിമുതൽ അധിക ചാർജ് ഈടാക്കുകയില്ലെന്നും ആർബിഐ അറിയിച്ചു.