ന്യൂഡല്‍ഹി: അസമില്‍ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അസമില്‍ രോഗബാധിതരുടെ എണ്ണം അഞ്ചായി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. മണിപ്പൂരിലും മിസോറാമിലും ഓരോ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ദക്ഷിണ ഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശത്ത് മാർച്ച് പകുതിയോടെ ആരംഭിച്ച ബംഗ്ലേവാലി മസ്‌ജിദിൽ നടന്ന ടേബലേജി ജമാത്ത് മീറ്റിൽ അസമിൽ നിന്ന് 299 പേർ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. ഇതോടെ നൂറിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പ്രാർഥനയില്‍ പങ്കെടുത്ത 299 പേരില്‍ ഭൂരിഭാഗവും ഇപ്പോൾ ഡല്‍ഹിയില്‍ തന്നെയാണെന്ന് അസം സർക്കാർ അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ രോഗ ബാധിതരുടെ എണ്ണം 1400 ആയി. മരണസംഖ്യ 35 ആയി ഉയർന്നു.